പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

വാരഫലം ഡിസംബര്‍ 20 മുതല്‍ 27 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. കെ. ദിവാകരൻ

അശ്വതി

മനസുഖം കുറയും ഔദ്യോഗികമായി പല പ്രയാസങ്ങളും അനുഭവപ്പെടും. പ്രതീക്ഷിക്കുന്ന സഹായം ലഭിക്കാതെ വരും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഊഹകച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും നഷ്ടം ഉണ്ടാകും. കൃഷിയില്‍ നിന്നും ആദായം വര്‍ദ്ധിക്കും. ശാന്തി കര്‍മ്മങ്ങള്‍ ചെയ്യും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും.

ഭരണി

കലാ സാഹിത്യ രംഗങ്ങളില്‍ ശോഭിക്കും.വിദേശത്തുള്ളവര്‍ നാട്ടില്‍ തിരിച്ചു വരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉന്നത വിദ്യാഭാസത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. വീട്ടില്‍ സുഖവും സമാധാനവും അനുഭവപ്പെടും. ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കും.

കാര്‍ത്തിക

പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. പ്രേമകാര്യങ്ങളില്‍ വിജയമുണ്ടാകും. പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ആദായം ഉണ്ടാകും . മാനസിക വിഷമതകള്‍ മാറിക്കിട്ടും . കുടുംബത്തില്‍ സുഖ ഐശ്വര്യങ്ങള്‍ ഉണ്ടാകും. ജോലിക്കയറ്റത്തിനുള്ള പരീക്ഷകള്‍ എഴുതും.

രോഹിണി

എല്ലാ കാര്യങ്ങളിലും വിജയിക്കും. നിര്‍മ്മാണതൊഴിലാളികള്‍ക്ക് ആദായം വര്‍ദ്ധിക്കും. കെട്ടിട നിര്‍മ്മാണം ഈജന്‍സി വ്യാപാരം സ്വയം തൊഴില്‍ ഇവയുമായി ബന്ധപ്പെട്ടവര്‍ക്ക് നന്നായി ശോഭിക്കാനാകും. യാത്രാ വാഹനങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും.

മകയിരം

പ്രതിയോഗികളെ പരാജയപ്പെടുത്തും സുഖഭോഗവസ്തുക്കള്‍ വന്നു ചേരും. വേണ്ടത്ര ആലോചിക്കാതെ പല കാര്യങ്ങളിലും എടുത്തു ചാടും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും. ഉല്ലാസയാത്രകള്‍ നടത്തും.

തിരുവാതിര

കലാസാംസ്ക്കാരികരംഗങ്ങളില്‍ ശോഭിക്കും അന്തസ്സും പ്രശസ്തിയും ഉയരും. രോഗാദിക്ലേശങ്ങള്‍ കൊണ്ട് വിഷമിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കുറയും . വിദേശങ്ങളില്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടാകും . മാനസികമായി പിരി മുറുക്കം അനുഭവപ്പെടും. ഹൃദയസംബന്ധിയായ രോഗമുള്ളവര്‍ ശ്രദ്ധിക്കണം.

പുണര്‍തം

കാര്യങ്ങള്‍ മുന്നോട്ടു പോകാതെ വിഷമിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയും. കുടുംബജനങ്ങള്‍ക്ക് രോഗാദിക്ലേശങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകും. ആഢംബരഭോഗവസ്തുക്കള്‍ വന്നു ചേരും. ഔദ്യോഗികരംഗത്തുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. കുറ്റാന്വേഷണവിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനമാനാദി അര്‍ത്ഥലാഭങ്ങളും ഉണ്ടാകും മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും.

പൂയം

സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം വ്യാപരിക്കും. യന്ത്രവാഹനങ്ങളില്‍ നിന്ന് അപകടം ഉണ്ടാകും. സന്താനങ്ങളെകൊണ്ട് വിഷമിക്കും.

ആയില്യം

സുഹൃത്തുക്കളെ കൊണ്ട് ഗുണഫലങ്ങള്‍ കിട്ടും അകാരണമായി മന: ക്ലേശം ഉണ്ടാകും. വ്യാപാരവിപണമേഖലയിലുള്ളവര്‍ക്ക് സാമ്പത്തിക ബാദ്ധ്യതകള്‍ വന്നു ചേരും. ഗൃഹാന്തരീക്ഷം കലുഷിതമാകും. പത്രമാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവാര്‍ഡുകളും സാമ്പത്തിക ലാഭവും ഉണ്ടാകും.

മകം

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റുകളില്‍ വിജയിക്കും. പൊതുരംഗത്തുള്ളവര്‍ക്ക് ജനസ്വാധീനം വര്‍ദ്ധീക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും.

പൂരം

പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തും. സുഹൃത്തുക്കള്‍ക്കുവേണ്ടി ജാമ്യം നില്‍ക്കും അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും. സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല സഹകരണം ഉണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭം ഉണ്ടാകും.

ഉത്രം

കുടുംബത്തില്‍ ശാന്തിയും സമാധാനവും കുറയും. സ്വജനവിരോധം മൂലം ദു:ഖിക്കും. വീടുവിട്ട് മാറിനില്‍ക്കും. മത്സരങ്ങളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെടും. അധികചിലവുണ്ടാകും. കാര്യങ്ങള്‍ സുഗമമായി നടക്കില്ല. ബന്ധുക്കളുടെ സഹായം ലഭിക്കും. രാഷ്ടീയ രംഗത്തുള്ളവര്‍ക്ക് അധികാരം നഷ്ടപ്പെടും.

അത്തം

തൊഴിലുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. പിതൃതുല്യര്‍ക്ക് ആപത്തുണ്ടാകും. പുതിയ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ തേടും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടി വരും. കള്ളന്മാരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. വില പിടിപ്പുള്ള രേഖകള്‍ നഷ്ടമാകും. ഭൂമി ഇടപാടുകളില്‍ നഷ്ടമുണ്ടാകും.

ചിത്തിര

ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും ഗവേഷണരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പുരസ്ക്കാരങ്ങളും പല വിധ സമ്മാനങ്ങളും നേടാനാകും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ഗൃഹത്തില്‍ ശാന്തിയും സമാധാനവും കളിയാടും. കലാകായികരംഗത്തുള്ളവര്‍ക്ക് നന്നായി തിളങ്ങാനാകും.

ചോതി

സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും. രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസം അനുഭവപ്പെടും . മാതൃതുല്യര്‍ക്ക് വേര്‍പാട് ഉണ്ടാകും. ആഹ്രഹങ്ങല്‍ സാധിക്കുന്നതിന്‍ വളരെ വളഞ്ഞ വഴികള്‍ തിരെഞ്ഞെടുക്കും. നിസ്സാരമാണെന്ന് കരുതിയിരുന്ന കാര്യങ്ങല്‍ പ്രയാസമേറിയതാകും.

വിശാഖം

മേലധികാരികളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പുകല്‍ ഉണ്ടാകും . പൊതുസദസ്സുകളില്‍ ശോഭിക്കും. പൈതൃകമായ സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. കുടുംബജനങ്ങളുമൊത്ത് ഉല്ലാസയാത്രകള്‍ നടത്തും. നിര്‍ത്തി വച്ചിരുന്ന മരാമത്തുപണികള്‍ വീണ്ടും ആരംഭിക്കും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. വിദ്യാര്‍ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്ക് സ്ഥാനമാറ്റം സംഭവിക്കും.

അനിഴം

കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. എല്ലാ കാര്യങ്ങളിലും മനോനിയന്ത്രണം വരുത്തും. സര്‍ക്കാര്‍ ഉദ്യേഗസ്ഥന്മാര്‍ വകുപ്പു പരീക്ഷകളില്‍ വിജയിക്കും. കുടുംബവിഹിതം വാങ്ങും.

തൃക്കേട്ട

പ്രേമബന്ധങ്ങള്‍ക്കും സ്നേഹബന്ധങ്ങള്‍ക്കും തടസ്സം അനുഭവപ്പെടും. മാനസിക പിരിമുറുക്കം ഉണ്ടാകും. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. സിനിമ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. കായിക താരങ്ങള്‍ അഭിനന്ദിക്കപ്പെടും

മൂലം

വീട്, വാഹനം, ഫ്ലാറ്റ് മുതലയായവ വാങ്ങുന്നതിന് കരാറുകളില്‍ ഒപ്പു വയ്ക്കും. വീട്ടമ്മമാര്‍ക്ക് ആഭരണാലങ്കാര സുഖഭോഗവസ്തുക്കളുടെ ലാഭം ഉണ്ടാകും. വിവാഹാദി മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയും. പ്രൊജക്റ്റ് വര്‍ക്കുകള്‍ യഥാക്രമം ചെയ്തു തീര്‍ക്കാനാകും.

പൂരാടം

ദാമ്പത്യക്ലേശം അനുഭവപ്പെടും അകാരണമായകലഹങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കൈക്കൊള്ളും സ്വത്തുസംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും ക്രയവിക്രയാദികള്‍ ധാരാളം നടത്തും. പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും.

ഉത്രാടം

സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. കൃഷി നാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. സദ്സംഗങ്ങളിലും ധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലും ശോഭിക്കും. ഇലട്രിക്ക് ഇലട്രോണിക്ക് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടും. ഭാഗ്യക്കുറി, ചിട്ടി മുതലായവ വീണു കിട്ടും.

തിരുവോണം

ഉദ്യോഗസംബന്ധമായി ദീര്‍ഘയാത്രകള്‍ ചെയ്യേണ്ടി വരും. കലാകായിക സാംസ്ക്കാരിക രംഗങ്ങളില്‍ നന്നായി ശോഭിക്കും. ഉന്നതവ്യക്തികളുടെ സഹായം തേടും. പ്രായമായ ആളുകളെ ആശുപത്രിയില്‍ പ്രവേശിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്വജനങ്ങളുമായി അഭിപ്രായഭിന്നത രൂക്ഷമാകും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും.

അവിട്ടം

കാര്യങ്ങള്‍ സുഗമമായി നടക്കും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസ്സുഖം, സന്താനസുഖം ഇവ ലഭിക്കും.ധാരാളം യാത്രകള്‍ ചെയ്യും.

ചതയം

നടക്കാതിരുന്ന കാര്യങ്ങള്‍ നടന്നു കിട്ടും. പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ ധാരാളം നടത്തും. ഉയര്‍ന്ന പദവികള്‍ വഹിക്കാനിട വരും. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും പുരോഗതിയുണ്ടാകും.

പൂരുട്ടാതി

ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കാനാകും. ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക വരുമാനം ഉണ്ടാകും. സന്താനങ്ങളെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും ഗുണഫലങ്ങള്‍ ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാകും.

ഉത്രട്ടാതി

പൂര്‍വീക സ്വത്തുസംബന്ധിച്ച് തര്‍ക്കം ഉണ്ടാകും. ദാമ്പത്യജീവിതം ക്ലേശകരമാകും അകാരണമായ കലഹങ്ങളും മനസ്സു ചുട്ടു നീറുന്ന അനുഭവങ്ങളും ഉണ്ടാകും. വിനോദസഞ്ചാരത്തിന് കുടുംബാംഗങ്ങള്‍ ഒന്നിച്ച് യാത്ര നടത്തും. മിഥ്യാരോപണങ്ങള്‍ ഉണ്ടാകും. വസ്തുവില്‍പ്പനയില്‍ നഷ്ടം ഉണ്ടാകും.

രേവതി

കാലം വളരെ മോശമാണ്. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ നന്നേ വിഷമിക്കും. കുടുംബസുഖക്കുറവുണ്ടാകും. അപവാദ ആരോപനങ്ങള്‍ സ്ഥാനമാനാദികള്‍ക്ക് മാനഹാനി, നഷ്ടകഷ്ടങ്ങള്‍ ഇവ അനുഭവപ്പെടും. ജോലിയില്‍ ശ്രദ്ധക്കുറവു മൂലം അലസത അനുഭവപ്പെടും മത്സരങ്ങളില്‍ പരാജയം ഉണ്ടാകും. ആഹാരം പോലും സമയത്തിനും നേരത്തിനും കഴിക്കാന്‍ കഴിയാതെ വരും.

ഡോ. കെ. ദിവാകരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.