പുഴ.കോം > ഇന്ന് > കഥ > കൃതി

സെമിനാർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രഭാകരൻ വയലാ

കഥ

ഇന്ത്യയെപ്പോലൊരു രാജ്യം ആരോഗ്യരക്ഷയ്‌ക്ക്‌ പ്രാധാന്യം കല്‌പിക്കേണ്ടതാണെന്ന്‌ കമ്പനി കരുതുന്നു. പ്യുവർ വാട്ടർ ഫോർ പുവർ ഇന്ത്യൻസ്‌ എന്ന ഞങ്ങളുടെ ആശയം വമ്പിച്ച വിജയമായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ്‌ വാട്ടർ ഫോർ ഇന്ത്യൻ ടോയ്‌ലറ്റ്‌സ്‌ ഞങ്ങൾ ഇൻട്രൊഡ്യൂസ്‌ ചെയ്യുന്നത്‌-കമ്പനി എക്‌സിക്യൂട്ടീവ്‌ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ ശൗചകാര്യത്തിൽ അശേഷം ശ്രദ്ധിക്കാറില്ല. അപരിഷ്‌കൃതമായ രീതികളാണ്‌ അവർ... ഇറ്റ്‌ വിൽ അഫക്‌ട്‌ ദേർ ഹെൽത്ത്‌ -ആരോഗ്യപ്രവർത്തകൻ സമർത്ഥിച്ചു.

ഐ അപ്രീഷ്യേറ്റ്‌ ദ കമ്പനി ഫോർ ഇറ്റ്‌സ്‌ ഡെഡിക്കേഷൻ. അതുകൊണ്ടാണ്‌ കമ്പനിക്ക്‌ ഭൂമി, വെളളം, വൈദ്യുതി എന്നിവ സൗജന്യമായി കൊടുക്കാൻ എന്റെ ഗവൺമെന്റ്‌ തീരുമാനിച്ചത്‌.

സെമിനാർ ഗംഭീരവിജയമായിരുന്നു. ചൈനീസ്‌ ഭക്ഷണം, കമ്പനിവക യാത്രപ്പടി....

പ്രഭാകരൻ വയലാ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.