ആറുചാനലിലെ കാക്കത്തൊളളായിരം മെഗാസീരിയലുകളും അവൾ വിടാതെ കാണും. റിമോട്ടും പരസ്യക്കാരും പിന്നെ അവളും എന്നതാണ് കാഴ്ചയുടെ തന്ത്രം-ദുരന്തം!
ഒരുനാൾ സീരിയലുകളെല്ലാം കൊമേഴ്സ്യൽ ബ്രേക്ക്ഡൗണായപ്പോൾ അവൾ അല്പം ശുദ്ധവായു തേടി പുറംതിണ്ണയിലേക്കിറങ്ങി. ഉമ്മറത്തൊരു കിളവി ഇരിക്കുന്നു! നല്ല പരിചയം. ഇവർ... ഇവർ... ഏത് സീരിയലിലെ അമ്മ കഥാപാത്രമാണ്? അവൾ എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടിയില്ല. കാരണം അത് അവളുടെ പെറ്റ തളളയായിരുന്നു.