രാത്രി ഏറെ താമസിച്ചെത്തിയ ഭർത്താവിനോടവൾ ശുണ്ഠിയെടുത്തു. എന്തിനുമേതിനുമെന്നപോലെ അതിനും അയാൾക്ക് റെഡിമേഡ് മറുപടി ഉണ്ടായിരുന്നു.
“സംഘത്തിന്റെ പ്രവർത്തനങ്ങൾ....മീറ്റിംഗ്.”
അവൾ അതു കേട്ടു കേട്ട് മടുത്തു. സഹപ്രവർത്തകയോട് ഉച്ചയൂണു നേരത്ത് അവൾ സങ്കടം പറഞ്ഞു കരഞ്ഞു.
“ആണുങ്ങളല്ലേ പോട്ടേന്നു വയ്ക്കണം.” തുണക്കാരത്തി സമാധാനിപ്പിക്കാൻ നോക്കി.
“അല്ല, പെണ്ണുങ്ങൾക്കും ഈ ‘പോട്ടെ’ ബാധകമല്ലേ?!” അപ്പോൾ, അവൾ കരയാതെ ചോദിച്ചു.