പുഴ.കോം > ഇന്ന് > കഥ > കൃതി

പുരോഗതി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.കെ.പാറക്കടവ്‌

എച്ചില്‍ത്തൊട്ടിയില്‍ നിന്നു ഭക്ഷണം കഴിച്ചു വിശപ്പടക്കിയതിനു ശേഷം അയാല്‍ മൊബൈല്‍ ഫോണെടുത്തു ആരെയോ വിളിച്ചു

എന്നിട്ടു ഹൃദയത്തോടടുത്തു നില്‍ക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നതിനു പകരം അയാള്‍ മൊബൈല്‍ ഫോണ്‍ വാരിയെല്ലുകള്‍ക്കിടയില്‍ തിരുകിവച്ചു.

പി.കെ.പാറക്കടവ്‌

ശരിയായ പേര്‌ അഹമ്മദ്‌. വടകര താലൂക്കിലെ പാറക്കടവിൽ ജനനം. പിതാവ്‌ പൊന്നങ്കോട്ട്‌ ഹസൻ. മാതാവ്‌ മറിയം. ഫാറൂഖ്‌ കോളേജിൽ വിദ്യാഭ്യാസം. കുറച്ചുകാലം ബഹറൈൻ, യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. കഥകൾ ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ‘മൗനത്തിന്റെ നിലവിളി’ക്ക്‌ 1995ലെ എസ്‌.കെ.പൊറ്റെക്കാട്‌ അവാർഡ്‌.

കൃതികൾഃ ഖോർഫുക്കാൻ കുന്ന്‌, മനസ്സിന്റെ വാതിലുകൾ, മൗനത്തിന്റെ നിലവിളി, പ്രണയത്തിന്റെ നാനാർത്ഥങ്ങൾ, പാറക്കടവിന്റെ കഥകൾ, മേഘത്തിന്റെ തണൽ, അവൾ പെയ്യുന്നു (കഥകൾ), പ്രകാശനാളം, ഗുരുവും ഞാനും (ബാലസാഹിത്യം), മുറിവേറ്റ വാക്കുകൾ (ലേഖനങ്ങൾ) ഞായറാഴ്‌ച നിരീക്ഷണങ്ങൾ (വിവർത്തന കവിതകൾ). ഇപ്പോൾ മാധ്യമം സബ്‌ എഡിറ്റർ.

ഭാര്യഃ സൈബുന്നിസ മക്കൾഃ ആതിര അഹമ്മദ്‌, അനുജ അഹമ്മദ്‌.

വിലാസംഃ

‘മാഴ്‌സ്‌’

കൊളത്തറ

673 655




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.