പുഴ.കോം > ഇന്ന് > കഥ > കൃതി

പൂവന്റെ മരണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജോർജ്ജ്‌ ജേക്കബ്‌

കഥ

വികാരവിക്ഷുബ്‌ധനായ്‌ പൂവൻ പിടയോടു വിതുമ്പി ഃ “യജമാനൻ യാമങ്ങൾ തിട്ടപ്പെടുത്തും മുൻപ്‌, നിന്നോട്‌ ഹൃദയം കുടഞ്ഞൊന്നു കുമ്പസാരിക്കണം. പ്രിയേ, എന്റെ കൂവൽ കേട്ടൊന്നുമല്ല നേരം ഞെട്ടിയുണരുന്നത്‌. തെറ്റിദ്ധരിപ്പിച്ചതിന്‌ നീ മാപ്പു തരിക.”

പൂവന്റെ കണ്ണീരൊപ്പി പിട പറഞ്ഞുഃ “ഈ പരമസത്യം പണ്ടേ അറിയാം. എങ്കിലും ആ മഹാനുണ നുണയാനെന്തു രസം!” പൂവൻ ഒറ്റവലിക്ക്‌ കഥാവശേഷനായി.

ജോർജ്ജ്‌ ജേക്കബ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.