മരണകാരണം കണ്ടുപിടിക്കാനാണ് പോലീസുനായ വന്നത്. വാർത്തയറിഞ്ഞ് ജനം തടിച്ചുകൂടി. മുറിയിൽ നിലത്ത് പെൺകുട്ടിയുടെ പച്ചയായ യൗവ്വനത്തിന്റെ അസഹ്യമായ കാഴ്ച. സമീപത്ത് തുറന്നുവെച്ച കുപ്പിയിൽ മാരകമായ വിഷവസ്തു നിലത്ത് ചോര തളം കെട്ടിയിരിക്കുന്നു.
ജനമദ്ധ്യത്തിലൂടെ മുറിയിലേയ്ക്കു നയിക്കപ്പെട്ട പോലീസ്നായ ജഡത്തിനു ചുറ്റും സാവകാശം നടന്ന് മണം പിടിച്ചതും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.