പുഴ.കോം > ഇന്ന് > കഥ > കൃതി

ഒരു ചപ്പാത്തിക്കഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിനീഷ്‌ കളത്തറ

ചെറുപ്പത്തിലെ ശങ്കരനെ ചപ്പാത്തി പരത്താൻ പഠിപ്പിച്ചു, അമ്മ. ആ ശിക്ഷണത്തിൽ അവൻ അതിമനോഹരങ്ങളായ വട്ടച്ചപ്പാത്തികൾ ഉരുട്ടിയെടുത്തു. കാലാന്തരത്തിൽ കോൺസ്‌റ്റബിൾ ശങ്കരൻ സാറിന്റെ പ്രധാന ലീലാവിനോദം ഉരുട്ടലായിത്തീർന്നു. അതിൻമേൽ പല പുകിലുകളുമുണ്ടായി​‍ാ അപ്പോഴൊക്കെ ഭരണത്തുണയിൽ ശങ്കരൻ തടിതപ്പി. ഇപ്പോൾ ഗുഡ്‌സർവീസ്‌ ഇൻട്രിയുമായി അടുത്തൂൺ പറ്റുന്നു. അമ്മയ്‌ക്ക്‌ നന്ദി...എഴുതാനുദ്ദേശിക്കുന്ന സർവീസ്‌ സ്‌റ്റോറിക്ക്‌ പേരുമിട്ടു. “മൈദയിൽ നിന്ന്‌... മാംസത്തിലേയ്‌ക്ക്‌”.

വിനീഷ്‌ കളത്തറ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.