പുഴ.കോം > ഇന്ന് > കഥ > കൃതി

മൊബൈൽ ഡ്രാമ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സജിത്‌ കെ.കൊടക്കാട്‌

കഥ

മോനേ; നീയിപ്പം എവിടെയാണ്‌?

ഞാനച്ഛാ; ബെഡ്‌റൂമിലാണ്‌.

അച്‌ഛനോ?

ഞാൻ സിറ്റൗട്ടിൽ. പത്രക്കാരനെ കാണുന്നില്ല. നീ കാപ്പി കുടിച്ചോടാ മോനേ....

ഇല്ലച്ഛാ. ഞാൻ സുമതിയെ അടുക്കളയിലോട്ട്‌ വിളിച്ചു പറയാം.

അതുവേണ്ട. നീയാ പത്രക്കാരനെ വിളിക്ക്‌. (സ്വിച്ച്‌ ഓഫ്‌. വീണ്ടും ഓണാവുമ്പോൾ പത്രക്കാരന്റെ ശബ്‌ദം)

സാറേ; സോറി.

സമയമെന്തായി. നീയെവിടന്നാ?

ഞാനിതാ സാറിന്റെ ഗെയിറ്റിനു മുന്നിൽ. പത്രം മുറ്റത്തേക്കെറിഞ്ഞു. ഞാൻ കടന്നുപോവ്വാണേ....

ഓ. ശരി. ഞാൻ ജാനൂനെ വിളിച്ചു പറയാം; പത്രമിങ്ങെടുക്കാൻ

സജിത്‌ കെ.കൊടക്കാട്‌
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.