പുഴ.കോം > ഇന്ന് > കഥ > കൃതി

ഓണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രമേശ്‌ബാബു

ആദ്യ അറ്റാക്ക്‌ വന്ന്‌ ഫൈവ്‌ സ്‌റ്റാർ ആശുപത്രിയിൽ വിശ്രമിക്കുമ്പോഴാണ്‌ പിന്നിട്ട വഴികളിലേക്കു തിരിഞ്ഞുനോക്കാൻ അയാൾക്കു നേരം കിട്ടിയത്‌. ഓണമായതിനാൽ ആശുപത്രിയിൽ അപ്പോൾ തിരക്കു കുറവായിരുന്നു. ഈ തിരുവോണത്തിനെങ്കിലും കുടുംബത്തോടൊപ്പം ചേരണമെന്നയാൾ ആഗ്രഹിച്ചു.

ഡൽഹിയിലെ ഭാര്യയേയും ഊട്ടിയിലെ മക്കളെയും വൃദ്ധസദനത്തിലെ അച്ഛനെയും അമ്മയേയും അയാൾ ക്ഷണിച്ചു.

ഫ്ലാറ്റിൽ അവർ ഒന്നിച്ച്‌ സദ്യയുണ്ടു. ‘ഓ, ഈ ഫുഡ്‌ഢിന്‌ തീരെ ഉപ്പില്ല...’ മകൾ പറഞ്ഞു. അയാളും ഭാര്യയും അതു ശരിവച്ചു.

കണ്ണീരുപ്പ്‌ കലർത്തി നിശ്ശബ്ദരായി ഓണമുണ്ട അമ്മയ്‌ക്കും അച്ഛനും പരാതികളില്ലായിരുന്നു.

രമേശ്‌ബാബു

വിലാസം

പ്രണവം

നെടുമം,

കോവളം,

തിരുവനന്തപുരം - 695 527.

ഫോൺ ഃ 0471 - 481705


Phone: 0471 2484876




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.