പുഴ.കോം > ഇന്ന് > കഥ > കൃതി

കള്ളനും പോലീസും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി പി വേണുഗോപാലന്‍

പാത്തും പതുങ്ങിയും പോലീസുകാര്‍ ഇരുട്ടിന്റെ കോട്ടയിലേക്ക് പ്രവേശിച്ചു. എന്തുതന്നെ സംഭവിച്ചാലും ദൗത്യം നിര്‍വഹിക്കണം. കാതടപ്പിക്കുന്ന നിശബ്ദത. പൊടുന്നനെ ഒച്ചയനക്കം

'ആരടാ?''

പോലീസുകാര്‍ ഞെട്ടി .

' വിടരുത്'- ആക്രോശങ്ങള്‍ പെരുകി. കള്ളന്മാരുടെ ജീപ്പുകള്‍ കുതിച്ചെത്തി. ഓരോ പോലീസുകാരന്റെയും കോളറിനു കുത്തിപ്പിടിച്ച് അടിവയറ്റില്‍ ആഞ്ഞു ചവിട്ടി, ജീപ്പിലെടുത്തിട്ടു. ഭീകരമായ മുരള്‍ച്ചയോടെ എവിടേക്കോ ചീറിയകന്നു.

ആശ്വാസം കോട്ടക്കകത്ത് നെടുവീര്‍പ്പുകള്‍.

ടി പി വേണുഗോപാലന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.