മഞ്ഞുകാലത്തായിരുന്നു അവർ കണ്ടുമുട്ടിയതും പ്രണയിച്ചതും. മഞ്ഞിന്റെ തീവ്രതയിൽ അവർ പരസ്പരം ചൂടുപകർന്നു. വസന്തത്തിൽ അവർ ആഹ്ലാദത്താൽ വീർപ്പുമുട്ടി. ഒരാളില്ലെങ്കിൽ മറ്റെയാൾക്കു ജീവിതമില്ല എന്നു പറഞ്ഞു.
വീണ്ടും വേനലെത്തിയപ്പോൾ അവൻ പറഞ്ഞു. “എന്തൊരു ചൂടാണ് നീ അടുത്തുള്ളപ്പോൾ, നമുക്ക് വേർപെടാം.”