പുഴ.കോം > ഇന്ന് > കഥ > കൃതി

ജാതിനിർണ്ണയം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ആർ. ഓമനക്കുട്ടൻ

ചെന്താമരമൊട്ടുകളായ ഉപ്പൂറ്റികൾ കറുത്തിരുണ്ടു, വരണ്ടുണങ്ങി, വെടിച്ചു കീറി. രക്തവാതിയായെന്ന്‌ സ്വയം തിരിച്ചറിഞ്ഞു. ചർമ്മരോഗ വിദഗ്‌ദ്ധനെ തേടിപ്പോയി പാദമാസകലം പരിശോധിച്ച്‌ ഭിഷഗ്വരൻ അന്വേഷിച്ചുഃ ഏതു സോപ്പുതേക്കുന്നെ?

ആമോദം പൂണ്ടറിയിച്ചു; അജന്ത, പ്യാരി, നളന്ദ ചന്ദ്രിക, മെഡിമിക്‌സ്‌, ചന്ദനം, മുല്ലപ്പൂ......

രാധാസ്‌ തീണ്ടാറില്ല! ആനന്ദ ചിത്തനായി മന്ദസ്‌മേരം തൂകി വൈദ്യർ ആരാഞ്ഞുഃ ഈഴവനാണല്ലേ? തലയാട്ടി നീട്ടിച്ചൊല്ലി ഈഴവനാം ഈഴവത്വം ജാതിർഗോത്വം ഗവാം യഥാ!

സി.ആർ. ഓമനക്കുട്ടൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.