അയൽക്കാരും പതിനഞ്ചുകാരികളുമായ ഹസീനയും നിലീനയും സ്കൂൾ വിട്ടുവരികയാണ്. പിന്നെ കാണുന്നത് അവർ പേടിച്ചരണ്ട് ഓടുന്നതാണ്. ഏങ്ങലടിക്കുന്നുമുണ്ട്.
‘കൂളിങ്ങ് ഗ്ലാസ് വെച്ച മാഡം ഞങ്ങളെ സീരിയലിൽ അഭിനയിപ്പിക്കുമെന്നു പറഞ്ഞു.’ നിലീന തേങ്ങലിനിടയിൽ പറഞ്ഞു.
ഹസീന പറഞ്ഞു. ‘വേണ്ടെന്നു പറഞ്ഞപ്പോൾ മാഡം അടുത്തേക്കു നീങ്ങി പതുക്കെ പറഞ്ഞുഃ ’വാ മോളെ ഐസ്ക്രീം കഴിക്കാംന്ന്.‘
അവളുടെ ഏങ്ങലടിക്ക് ആക്കം കൂടി.
പക്ഷേ, വീട് നിൽക്കുന്ന തുരുത്തിലെത്തിയപ്പോൾ അവർ ഞെട്ടി. ഇരുവരുടെയും വീടുകൾ പുറത്തുനിന്നു പൂട്ടിയിരിക്കുന്നു.
അയൽക്കാർ പറഞ്ഞു.
“നിങ്ങക്ക് നല്ലകാലം വര്ന്നെടീ... കൂളിങ്ങ് ഗ്ലാസ്ല് വെച്ച മാഡം വിളിച്ചിട്ട് പോയിരിക്ക്യാ വീട്ടുകാര്..’