പുഴ.കോം > ഇന്ന് > കഥ > കൃതി

വിദ്യാരംഭം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അംബു പട്ടത്താനം

പാര്‍ട്ടിയുടെ ജില്ലാ നേതാവു കൂടി പങ്കെടുത്തതുകൊണ്ട് അന്നത്തെ യോഗം ചര്‍ച്ചകളും വിമര്‍ശനങ്ങളുംകൊണ്ട് സമൃദ്ധമായി. സംസ്ഥാന നേതാക്കള്‍ നടത്തുന്ന പ്രചരണ ജാഥ പട്ടണത്തിലെത്തുമ്പോള്‍ സ്വീകരണം വിജയമാക്കാന്‍ തീരുമാനിച്ച് വൈകിപ്പോയ യോഗം .

പ്രദേശത്തെ പ്രധാന യുവജനനേതാവ് ജില്ലാ നേതാവിനോട് അല്പ്പം പരിഭവത്തോടു കൂടി ഒരു പരാതി പറഞ്ഞു '' മുക്കിലെ റേഷന്‍ കടക്കാരന്‍ പാര്‍ട്ടിപ്പരിപാടികളുടെ പിരിവിനു ചെന്നാല്‍ തരാന്‍ വലിയ പാടാ '' നേതാവ് യുവനേതാവിനോട് മാത്രമായി പറഞ്ഞു.

'' സംസ്ഥാന സമ്മേളനത്തിനു കാര്യമായ സംഭാവന തന്നയാളാ '' ഒന്നു കൂടി ശബ്ദം താഴ്ത്തി...'' നിങ്ങടെ കമ്മറ്റി തീരുമാനമാക്കി ഇന്നു തന്നെ പത്ത് പോസ്റ്റെറെഴുതി ഒട്ടിക്കണം വിഷയവും നേതാവ് തന്നെ പറഞ്ഞു കൊടുത്തു '' റേഷന്‍ കടയിലെ പൂഴ്ത്തി വയ്പ്പും കള്ളക്കടത്തും അവസാനിപ്പിക്കുക'' പിന്നെ അയാള്‍ വഴങ്ങിക്കൊള്ളും പരിപാടിയില്ലെങ്കിലും പണം വീട്ടിലെത്തിക്കും''

അഴിമതിക്കെതിരെ പോരാടാനുള്ള ആഹ്വാനം ചെവിക്കൊണ്ടതുപോലെ അഭിനയിച്ച് കൊണ്ട് '' ഹോ... അപാരം... ഈ ബുദ്ധി ഞങ്ങള്‍ക്ക് നേരത്തെ തോന്നിയില്ലല്ലോ'' യുവനേതാവിന് അത് രാഷ്ട്രീയ വിദ്യാരംഭമായിരുന്നു.

അംബു പട്ടത്താനം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.