പുതിയ വീടുവാങ്ങി. ഗൃഹപ്രവേശനത്തിനു മുൻപായി അമ്മയെ കൊണ്ടുചെന്ന് വൃദ്ധസദനത്തിലാക്കി. അവിടെനിന്നു നേരെ ‘അമൃതപുരി’യിലെത്തി. ‘അമ്മ’യുടെ അനുഗ്രഹം വാങ്ങി. ‘അമ്മ’ അനുഗ്രഹിച്ചു തന്ന താക്കോലിട്ട് വീടു തുറന്നു. ശേഷം പുത്രകളത്രാദികളോടൊപ്പം അല്ലലേതുമില്ലാതെ....