പുഴ.കോം > ഇന്ന് > കവിത > കൃതി

നിരാസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിനേശൻ കോന്നിയൂർ

കവിത

ദയവില്ലാത്ത മനസ്സുകൊണ്ട്‌

നിങ്ങളെന്നെ ഓർക്കാതിരിക്കുക.

ചിരി മറന്ന ചുണ്ടുകൾകൊണ്ട്‌

ചുംബിക്കാതെയുമിരിക്കുക.

കരിപുരണ്ട കൈകളാൽ

എനിക്ക്‌ ഹസ്‌തദാനവും അരുത്‌.

കളവ്‌ ചുഴറ്റുന്ന നാവിനാൽ

പുകഴ്‌ത്തുകയും വേണ്ട.

എന്റെ ഈ നിരാസങ്ങൾ സഹനത്തിന്റെ

യാചനയാണെന്ന്‌ തിരിച്ചറിയുക.

ദിനേശൻ കോന്നിയൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.