പുഴ.കോം > ഇന്ന് > കവിത > കൃതി

ഗുണപാഠം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇയ്യങ്കോട്‌ ശ്രീധരൻ

കവിത

എല്ലാം കഴിഞ്ഞ്‌ തിരയടങ്ങീടുന്നു.

വെൺചാരമായ ചുടല, കടപ്പുറം

അക്കരെയില്ലാത്തൊരബ്‌ധിക്കുമപ്പുറം

കുത്തിക്കെടുത്തിയതാരാണ്‌, സൂര്യനെ.

ഇന്നലെ കേട്ട നിലവിളി, മാറ്റൊലി-

യെന്നപോൽ കാതിലലയടിക്കുന്നുവോ?

ഭദ്രമെന്നോർത്തൊരു പളളിയും കോവിലും

നിഷ്‌ഫലമെന്നു തിരുത്തും പ്രകൃതിയെ

സാധുവാം മർത്ത്യൻ തിരിച്ചറിഞ്ഞീടുന്ന-

കാലം! സുനാമി ഗുണപാഠമായിതോ!


ഇയ്യങ്കോട്‌ ശ്രീധരൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.