പുഴ.കോം > ഇന്ന് > കവിത > കൃതി

ഇരുപത്തൊന്നാം നൂറ്റാണ്ട്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.പി. അപ്പൻ

കവിത

മഹാകവി എം.പി.അപ്പൻ ‘ഇന്ന്‌’ കുടുംബാംഗമായിരുന്നു. 1997ലെ ‘ഇന്ന്‌’ ഓണക്കാഴ്‌ചയിൽ അദ്ദേഹം എഴുതിയ കവിത ചുവടെ എടുത്തുചേർക്കുന്നു. ആദരപൂർവ്വം - എഡിറ്റർ.

ഇരുപത്തൊന്നാം നൂറ്റാണ്ടേ, നിൻ

നിരുപമമാകിയൊരുദയത്തിങ്കൽ

നൂതനമായിസ്സമ്മേളിക്കും

ഭൗതിക ശക്തിയഭൗതിക ശക്തികൾ.

ഏകോദര സോദരമായീടും

ലോകത്തുളള മനുഷ്യസമൂഹം

പ്രത്യാശയിലൊളി വീശീടുന്നു

നിത്യവുമാ രമണീയ സ്വപ്‌നം.


എം.പി. അപ്പൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.