പുഴ.കോം > ഇന്ന് > ഉപന്യാസം > കൃതി

നിനവുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മണമ്പൂർ രാജൻബാബു

* ഉദ്‌ഘാടനത്തിലെ പുതുമ

തലസ്ഥാനത്തെ രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഉദ്‌ഘാടനം ചെയ്യുന്നത്‌ 34 ചലചിത്ര പ്രതിഭകൾ ചേർന്നാണ്‌. മുൻപ്‌ മുഖ്യമന്ത്രിമാരായിരുന്നു ഉദ്‌ഘാടകർ. മന്ത്രിമാർ കൈയടക്കിയ കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ ഉദ്‌ഘാടനം അതതു രംഗത്തെ പ്രമുഖർ നിർവ്വഹിക്കുന്ന ഈ മാതൃക തുടരണം. സമുന്നതരായ കലാ സാഹിത്യ പ്രതിഭകളെ മുഖ്യപ്രഭാഷകരായി ഒതുക്കിയിട്ട്‌ മന്ത്രിമാരും എം.എൽ.എ.മാരും മറ്റു ജനപ്രതിനിധികളും ഉദ്‌ഘാടകരാകുന്ന ധാർഷ്ട്യം വെടിയുക തന്നെ വേണം. രാഷ്‌ട്രീയ, ഭരണ രംഗങ്ങളിലെ ഉദ്‌ഘാടനം തീർച്ചയായും ജനപ്രതിനിധികൾ തന്നെ നിർവ്വഹിക്കട്ടെ.

* അറിവിന്റെ ‘ജ്വാല’

അക്ഷര വൈരികൾ ചുട്ടെരിച്ച കോഴിക്കോട്‌ പൊയിൽക്കാവിലെ ‘ജ്വാല’ ലൈബ്രറിയുടെ പുനരുജ്ജീവന യത്നത്തിലാണ്‌ ചില അണയാത്ത മനസുകൾ. പണവും ഗ്രന്ഥവും സ്‌നേഹവും നൽകി നമുക്കു അവരോടൊപ്പം നിവർന്നു നിൽക്കാം. ബന്ധപ്പെടാൻ വിലാസം ഃ ജനറൽ കൺവീനർ, ജ്വാല ലൈബ്രറി പുനരുജ്ജീവനസമിതി, പൊയിൽക്കാവ്‌, എടക്കുളം പി.ഒ., കൊയിലാണ്ടി, കോഴിക്കോട്‌ - 673306.

മണമ്പൂർ രാജൻബാബു

എഡിറ്റർ, ‘ഇന്ന്‌’ മാസിക

മലപ്പുറം - 676 505.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.