പുഴ.കോം > ഇന്ന് > കവിത > കൃതി

ഉപദേശം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നടുവട്ടം ശ്രീകുമാർ

എൻ സഹോദരരെന്തീ

വിധത്തിലാ-

യെന്നു നൊന്തു ഞാൻ

നിൽക്കയാണിങ്ങനെ

ആകുലം മനം;

കുന്നു പോലായുധം

കൂട്ടിവെയ്‌ക്കുന്നതെന്തി

നെന്നോർത്തുപോയ്‌

ഏതിരുട്ടിന്റെ മേലങ്കി

യാണു നാം

ചേതനയ്‌ക്കുമേൽ

മൂടുന്നനാരതം.

പച്ചയും ചുവപ്പൊന്നുമേ

മർത്ത്യന്റെ

വർണ്ണമല്ലെന്ന

നേരറിഞ്ഞിടുക

രക്തമൊന്നേ നമുക്കെ

ന്നതോർക്കുകിൽ

ഇക്ഷിതിയിലപസ്വരമെ

ങ്ങനെ

തുല്യരായ്‌ സഹജീവിയെ

കാണുക

അന്യരല്ലാരുമെന്ന

നേരോർക്കുക.


നടുവട്ടം ശ്രീകുമാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.