പുഴ.കോം > ഇന്ന് > പുസ്തകനിരൂപണം > കൃതി

പി.കെ.പാറക്കടവ്‌ രചിച്ച മരിച്ചവരുടെ പനിനീർപ്പൂക്കൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കാപ്പിൽ വിജയൻ

പുസ്‌തകവിചാരം

കഥാകൃത്തായ പി.കെ.പാറക്കടവ്‌ ആമുഖത്തിൽ സ്വന്തംകഥകളെ നിർവ്വചിച്ചതുപോലെ, ഇത്തിരിവരികളിൽ മുറ്റിത്തുടിച്ചു നിൽക്കുന്ന ജീവിതമാണ്‌ ഈ ലഘു കഥാസമാഹാരത്തിലുളളത്‌. പ്രണയത്തിന്റെ തീവ്രതയും നിർവൃതിയും സ്വാർത്ഥതയും കുഞ്ഞുവരികളിൽ കാവ്യാത്മകശൈലിയിൽ വരച്ചിട്ടിരിക്കുന്നു. കണ്ണീരും മഴയും പുഴയും തോണിയും നക്ഷത്രവും പൂക്കളും നിലാവും ആത്മാവും ബിംബങ്ങളായി പ്രണയത്തിന്റെ സംഗീതവും മധുരിമയും ഇറ്റിച്ചു നൽകുന്നു; പ്രണയം പുണരലും ഇല്ലാതാകലുമാണെന്ന കണ്ടെത്തലോടെ.

പ്രസാഃ പാപ്പിയോൺ, വില ഃ 40 രൂ.

കാപ്പിൽ വിജയൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.