പുഴ.കോം > ഇന്ന് > പുസ്തകനിരൂപണം > കൃതി

സി.ആർ. പരമേശ്വരൻ രചിച്ച വിപൽസന്ദേശങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പി.സുധീര

പുസ്‌തകവിചാരം

സി.ആർ.പരമേശ്വരന്റെ ഈ കൃതിയിൽ കഥയുണ്ട്‌, കവിതയുണ്ട്‌, കാമ്പും കഴമ്പുമുളള ലേഖനങ്ങളുമുണ്ട്‌. കപ്പൽച്ചേതം വന്ന നാവികനെപ്പോലെയുളള കഥാപാത്രമാണ്‌ ഇതിലെ ‘മതപരിവർത്തനം’ എന്ന കഥയിലുളളത്‌.

അനുഭവത്തിന്റെയും അറിവിന്റെയും പാതയിലൂടെയുളള സഞ്ചാരമാണ്‌, ‘ഈഴവർ’ എന്ന കഥയിൽ. മുറിപ്പെടുത്തുന്ന മൂകതയായി വരികൾക്കിടയിൽ മൗനം കനത്തു നില്‌ക്കുന്നു.

അഗ്നിദ്രവങ്ങൾ രക്തത്തിലേക്ക്‌ അരിച്ചിറങ്ങും മട്ടിലുളള കവിതകളുണ്ട്‌ ഈ പുസ്‌തകത്തിൽ. നമ്മുടെ നിശ്വാസത്തിന്റെ വിഷച്ചൂടിൽ ചത്തുവീഴുന്നത്‌ ഈച്ചകളല്ല, നമ്മുടെ പിതാക്കൻമാരാണ്‌ എന്ന വരികൾ അന്തഃകർണ്ണങ്ങളിൽ ഇടിമുഴക്കമാവുന്നു.

ഹൃദയംകൊണ്ട്‌, ധൈര്യംകൊണ്ട്‌, മനസ്സുകൊണ്ട്‌ വായിക്കപ്പെടേണ്ടുന്ന ഈ കൃതി ഗൗരവപൂർണ്ണമായ വായന ആവശ്യപ്പെടുന്നു.

പ്രസാഃ മൾബെറി, വില ഃ 65 രൂ.

കെ.പി.സുധീര




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.