കവിത
ഹരിത കേരളമേ
നീയെത്ര മനോഹരി,
നിൻ മിഴികൾ
സുന്ദരമാക്കിയതാരാണ്...
നിൻ ചുണ്ടിൽ പുഞ്ചിരി
വിരിയിച്ചതാരാണ്,
സ്നേഹവും നന്മയുമായിരിക്കും?
നീയെത്ര സുന്ദരി!
നിൻ മാറിൽ
മുറിവേൽപ്പിച്ചതാരാണ്...?
കപട മത വിശ്വാസികളോ,
അതോ രാഷ്ട്രീയ
കോമാളികളോ?
മുഹമ്മദ് ചിറനെല്ലൂർ, കേച്ചേരി