അറിയാതെ പെയ്യുന്ന മഴ
അത് ചിലർക്ക് ഇത്തിരി സാന്ത്വനം.
ചിലർക്ക് ഇത്തിരി കണ്ണീർ
ചിലർക്ക് വേദനിക്കുന്ന ഓർമകൾ
ഇനിയും ചിലർക്ക് നിസ്സംഗത.
വിണ്ടുണങ്ങിയ വയലുകൾക്ക് അമൃതം.
കേഴുന്ന വേഴാമ്പലിന് ദാഹജലം.
ഭൂമിദേവിക്ക് പുളകം.
ഉറങ്ങാൻ തുടങ്ങുന്നവർക്ക് താരാട്ട്.
കവിയുടെ ഹൃദയത്തിലരിച്ചെത്തുന്ന
തണുപ്പ്.
പക്ഷേ, അകാലത്തിൽ പെയ്യുന്ന മഴ
അതിന് നിർവചനങ്ങളില്ല..
അത് മഴ മാത്രം!