കവിത
ഒരീറൻ മുളന്തണ്ടിനുളളിൽ
ഞാനൊളിപ്പിച്ച നോവിൻ
സപ്തസ്വരങ്ങൾ
എന്നോ താളം തെറ്റി ഒഴുകി,
എൻ വനിയിൽ കൊഴിഞ്ഞൊരാ
പുഷ്പങ്ങൾ,
ജീവന്റെ അവസാനമാകവേ...
കണ്ണുകൾ കൂടി നിശ്ചലമായി,
മൃത്യുവിലൊരു കണികയായി ഞാൻ!
വത്സാശങ്കർ, റിയാദ്