വിശ്വം ജനിച്ചത് ഗ്രാമത്തിലായിരുന്നു. എട്ടുവയസ്സുളളപ്പോഴാണ് അച്ഛനെ പേടിച്ച് നാടുവിട്ടത്. വർഷങ്ങൾക്കുശേഷം ധനികനായ വിശ്വത്തിന് അച്ഛനേയും അമ്മയേയും കാണണമെന്ന് തോന്നി. അങ്ങനെ നാട്ടിലെത്തി പക്ഷേ, അവിടെ അച്ഛനുണ്ടായിരുന്നില്ല. അമ്മയുണ്ടായിരുന്നില്ല. പഴയ ഗ്രാമവും അപ്രത്യക്ഷമായിരുന്നു. ചുറ്റും പരസ്പരം നോക്കാതെ ചിരിക്കാതെ നടന്നുപോകുന്നവർ. വിശ്വന് പേടി തോന്നി. അയാൾ വന്ന വഴിതന്നെ തിരിച്ചുപോയി.