എനിക്ക് ഒരു വീടുണ്ട്. കൊട്ടാരം പോലെയുളള ഒരു വലിയ ബംഗ്ലാവ്. വിലകൂടിയ ഗ്രാനൈറ്റ് പതിച്ച മുറികളും, ബാത്ത്റൂമുകളും. എന്റെ പുരയിടത്തിൽ അച്ഛൻ തന്ന ഒരു വലിയ ആനയെ കെട്ടിയിട്ടുണ്ട്. ബാങ്ക് ബാലൻസ്, ആഭരണങ്ങൾ, പുരയിടങ്ങൾ അങ്ങനെയങ്ങനെ ധാരാളം. പക്ഷേ ഒരു നിമിഷം ശ്വാസം നിന്നുപോയാൽ ആറടി മണ്ണുമാത്രം എനിക്ക് സ്വന്തം.