പുഴ.കോം > ഗ്രാമം > കഥ > കൃതി

തിടുക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിര്‍മ്മലാ ശ്രീകുമാര്‍

' ഇനി ഒരേയൊരു വഴിയേയുള്ളൂ പ്രാര്‍ത്ഥന' മൂത്തമകള്‍ പറഞ്ഞു.

' ശരിയാണ്'.... മറ്റു മക്കളും മരുമക്കളൂം പിന്താങ്ങി.

അമ്മ മരണശയ്യയിലായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. വൈദ്യശാസ്ത്രവും കയ്യൊഴിഞ്ഞു. അകമഴിഞ്ഞ പ്രാര്‍ത്ഥനയോടെ എല്ലാവരും ചേര്‍ന്ന് അമ്മക്കു വേണ്ടി ഒരു വലിയ പ്രാര്‍ത്ഥന നടത്തി . അങ്ങനെയെങ്കിലും ആ കട്ടിലൊന്നു ഒഴിഞ്ഞു കിട്ടുമെങ്കിലോ. കഷ്ടപ്പെട്ട് വളര്‍ത്തി ഉദ്യോഗസ്ഥരാക്കിയ മക്കള്‍ക്കെല്ലാം അമ്മയെ നോക്കാന്‍ സമയക്കുറവ് ! ' പഴയ ആരോഗ്യമല്ലേ ഇപ്പോഴെങ്ങും ഇവിടം വിട്ടു പോകില്ല ' ഇളയമരുമകന്റെ കണ്ടത്തലിനൊടുവില്‍ ആ വീട്ടില്‍ രോഗിയായ അമ്മയും ഒരു ഹോം നേഴ്സും മാത്രമായി.

നിര്‍മ്മലാ ശ്രീകുമാര്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.