എന്തോ ഒന്ന് മറന്നതുപോലെ അയാൾ വീട്ടിലെത്തി വന്നപ്പോഴെ ഭാര്യ തിരക്കി. കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങളും എനിക്കുള്ള സാരിയും വാങ്ങിയിട്ടുണ്ടല്ലോ.... ഒന്നും മറന്നിട്ടില്ല. അയാൾ ഒരു നിമിഷം ഓർത്തിട്ടെന്നോണം പറഞ്ഞു. ഷർട്ട് ഊരിയിടാൻ മുറിക്കകത്തേയ്ക്ക് കയറിയപ്പോൾ പുറത്തെവിടെയോ ചുമകേട്ടു. അയ്യോ........ അമ്മയുടെ മരുന്ന്......