പുഴ.കോം > ഗ്രാമം > കഥ > കൃതി

ഹരിശ്രീ കുറിച്ചത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രിയ. റ്റി

കഥ

ഉച്ചവെയിൽ കാര്യമാക്കാതെ അരുന്ധതി ടീച്ചർ നടന്നു. ജോലിയിൽനിന്നും വിരമിച്ചശേഷം ഇങ്ങനെയുളള യാത്രകൾ പതിവുളളതല്ല. തനിക്ക്‌ എല്ലാ കാര്യങ്ങളും അറിയാമെന്നൊരു വിശ്വാസത്തിലായിരുന്നു ആ പിറന്നാൾ ആഘോഷവേളവരെ ടീച്ചർ. അന്ന്‌ പേരക്കുട്ടി ‘മെയിൽ അയച്ചിട്ടുവരാം ഗ്രാൻഡ്‌മാ’ എന്നു പറഞ്ഞത്‌ ടീച്ചർ കേട്ടത്‌ മേലുകഴുകീട്ട്‌ വരാമെന്നാണ്‌. അന്നുകേട്ട പരിഹാസങ്ങളിൽ താൻ ഉരുകിയില്ലാതാകുന്നതുപോലെ അരുന്ധതിക്ക്‌ തോന്നി. അന്നത്തെ തീരുമാനമാണ്‌ സീറ്റിലെ ഈ കമ്പ്യൂട്ടർ ക്ലാസ്സിൽ അവരെ എത്തിച്ചിരിക്കുന്നത്‌. ‘മാം ഇത്‌ മൗസ്സ്‌ ഇത്‌ മോണിട്ടർ’ പഠിപ്പിക്കുന്ന പയ്യൻ പറയുമ്പോൾ ടീച്ചറുടെ മനസ്സ്‌ പണ്ട്‌ ഹരിശ്രീ കുറിച്ച ക്ഷേത്രനടയിലെ ഏതോ നിമിഷങ്ങളിലായിരുന്നു.

പ്രിയ. റ്റി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.