പുഴ.കോം > ഗ്രാമം > കവിത > കൃതി

അദ്ധ്വാനശാസ്‌ത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രഭാകരൻ കിഴുപ്പിളളിക്കര

കവിത

ജീവിത പ്രാരാബ്‌ധമത്യുന്നതങ്ങളിൽ

കല്ലുരുട്ടീടും കഠിന പ്രയത്‌നവും!

കൈവിട്ടുതാഴോട്ടുരുളുന്ന കല്ലിനെ

നോക്കിച്ചിരിക്കുന്ന നിസ്സഹായത്വവും

കത്തിക്കരിഞ്ഞ ചുടലക്കളങ്ങളിൽ

നിന്നേറ്റുവാങ്ങിയ ചൂടും വെളിച്ചവും

തൊട്ടുംപുണർന്നും

തളർന്നുറങ്ങീടാതെ

തേടിയലയുന്നു തത്വശാസ്‌ത്രങ്ങളെ


പ്രഭാകരൻ കിഴുപ്പിളളിക്കര
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.