പുഴ.കോം > ഗ്രാമം > കവിത > കൃതി

നീ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മൻസി എലിസബത്ത്‌

കവിത

ഒരു മഞ്ഞുപൊഴിയുന്ന രാവിൽ

നീയെന്നെ തേടിവന്നു.

നീയെന്നിൽ കുളിരായ്‌ കനവായ്‌

ഒരു മഞ്ഞുതുളളിയായ്‌ നിറഞ്ഞുനിന്നു.

നിന്റെ പുഞ്ചിരിക്ക്‌

നിലാവിന്റെ പരിശുദ്ധി

നിന്റെ വെളളാരം കണ്ണുകളിൽ

തിളങ്ങുന്നതെന്റെ മുഖമാണോ?

ആ കണ്ണുകളിൽ സ്‌നേഹത്തിന്റെ

വാഗ്‌ദാനങ്ങളുണ്ടായിരുന്നു.

ഏകാന്തമാമെന്റെ യാമങ്ങളിൽ

നീയെന്നെ കുളിരണിയിച്ചുവോ

എല്ലാം കൊണ്ടും നിന്റെ സാമീപ്യം

എനിക്കൊഴിച്ചുകൂടാനാവാത്തതായ്‌...

നീയെന്റെ പ്രിയനെന്നും

മായാത്ത മഴവില്ലെന്നും

ഞാൻ വ്യാമോഹിച്ചു.

പിന്നീടെപ്പോഴോ മിഴികൾതുറക്കവെ

നീയെന്റെ മുന്നിലുണ്ടായിരുന്നില്ല.

മൻസി എലിസബത്ത്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.