പുഴ.കോം > ഗ്രാമം > കവിത > കൃതി

അന്തഃസത്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.ആർ.രാജേശ്വരി, ഭിലായ്‌

കാതലൊക്കെ ചിതലുതിന്ന

ധർമ്മ വീഥി തോറും നാം

വിശ്വാസത്തിൻ ഭാണ്ഡം പേറി

അന്ധരായ്‌, കഴുത പോൽ

ഒരോരുത്തരോരോന്നും

പറഞ്ഞെന്നും പറഞ്ഞു നാം

സ്വന്തമന്തഃസത്യം വിട്ട-

കന്നകന്നു പോകുന്നു

(ബുദ്ധനിങ്ങനെ പറഞ്ഞ,

കൃഷ്ണനങ്ങനെ പറഞ്ഞു,

ക്രിസ്‌തുവിങ്ങനെ പറഞ്ഞു....,

മുഹമ്മദങ്ങനെ പറഞ്ഞു......)

എൻവിചാര, മെന്റെ വാണി,

എൻ പ്രവൃത്തിയിൽ

എന്റെ ഭാവി ബീജമെന്ന-

റിഞ്ഞീടുന്നതില്ല ഞാൻ.

എന്റെ സൗഖ്യ,മെന്റെ ദുഃഖ-

മെന്റകത്തുതാനെന്നു

ജാഗരൂകരാകുവിൻ

വരിക്കുവിൻ സ്വ മംഗളം

എം.ആർ.രാജേശ്വരി, ഭിലായ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.