പുഴ.കോം > ഗ്രാമം > കവിത > കൃതി

ഏക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സൗമ്യ എസ്‌

കവിത

ഏകയാണിന്നു ഞാൻ,

ഏകയാണിന്നു ഞാൻ

ആരോരുമില്ലാത്തൊ-

രേകയാണിന്നു ഞാൻ

മിണ്ടുവാൻ, കൂടുവാനാരോരുമില്ലാതെ-

നാളുകളങ്ങനെ തളളിനീക്കിടുന്നു.

സോദരി എന്നോടു മിണ്ടുന്നില്ല.

കൂട്ടുകാരെന്നോടു കൂടുന്നില്ല

മാതാപിതാക്കളും വീട്ടുകാരും

എന്നോട്‌ അന്യത്വം കാട്ടിടുന്നു.

സന്തോഷമെന്തെന്ന്‌ ഞാൻ മറന്നു.

ദുഃഖങ്ങളെന്തെന്ന്‌ ഞാനറിഞ്ഞു.

ആരോടുമാരോടുമെന്നില്ലാതെ

എന്നുടെ ദുഃഖങ്ങൾ ചൊല്ലീടുന്നു.

സൗമ്യ എസ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.