കെട്ടുപോയനിലങ്ങൾ
കിനാവിന്റെ തീക്കനൽ
കോരിചുട്ടുപൊളളിക്കുന്ന
മസ്തകങ്ങൾ മഴക്കാറ്റിരമ്പുന്ന
വറുതിവെന്ത വയലുകൾ
നേരിന്റെ തീരമാരോ
നിഷേധക്കുരുപ്പുകൾ
കുത്തിയിട്ടുമുളപ്പിച്ച
കോൺക്രീറ്റുമച്ചിലാരോ
പുഞ്ചനെൽവയൽപ്പാടുകൾ
കൊയ്ത്തുപാട്ടിന്റെ ഈണം
കടഞ്ഞെടുത്തേതു കമ്പോള
ലഹരികൾ മോന്തുന്നു.
നന്മയില്ലാത്ത നാട്ടിൻപുറങ്ങളിൽ
വെൺമണിച്ചിന്തുപാടുന്നു പിന്നെയും.
നിറപറകൾ നിരങ്ങുന്ന കാഴ്ചകൾ
നിറവയറുകൾക്കെല്ലാം മുഖസ്തുതി.