ഇന്നുമെൻ മാനസത്തിരു
മുറ്റങ്ങളിൽ
പൂത്തുലയുന്നു ആ
ചെണ്ടുറോസുകൾ ആലോല
രംഗവിലോലരായ്...
ആത്മാവിൻ ആനന്ദ
ഗിരിശൃംഗങ്ങളിൽ
നടനം നടത്തുന്നു നിത്യവും
ബന്ധരായ് ശ്രദ്ധരായ്...
വീണ്ടും തത്തിക്കളിക്കുന്നു
കാറ്റിന്റെ കൈകളിൽ
മുളളുകൊളളാതെ കീറാതെ
പോറലുമേല്‌ക്കാതെ
പിച്ചവച്ചകലുന്നു
നോവുകളൊക്കെയും
മധുവായ് വിധുവായ്
കൺകൾ നനയ്‌ക്കാതെ!