പുഴ.കോം > ഗ്രാമം > കവിത > കൃതി

ജീർണ്ണത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആശ്രാമം ഓമനക്കുട്ടൻ

കവിത

മർത്ത്യമാനസം

കണ്ടിന്നുഭയക്കുന്നു ലോകമേ

എന്റെ സർവ്വവും നീയെന്നു ധരിച്ചുഞ്ഞാൻ

മൗനമായ്‌ നിന്നിലർപ്പിച്ചതിൻ ശിക്ഷഭീകരം

മനുഷ്യാ നീ നിന്നെത്തന്നെ

പകുത്തുതിന്നുന്നൊരീ

രാക്ഷസീയ മോഹക്രീഡതൻ

സംസ്‌കാരജീർണ്ണത

ഈ ഭൂമിതൻ ഹൃദയത്തിൽവീണു പടരുന്നു.

ഈ ദുർവിധിയാണ്‌ നിൻപരാജയത്തിൻ

പടുപാതയെന്ന്‌ നീയെന്നറിഞ്ഞുണർന്നീടും

അന്നേ ശരിക്കുകീദുരാഗ്രഹത്തിന്റെ

ദുരാചാരബലിപീഡ മൃഗീയതാന്ത്യം

അന്നേലുമൊടുങ്ങുമോ പാരിലീ...

സംസ്‌കാരജീർണ്ണത...!

മാനവർ പരസ്‌പരം ഭയക്കുമിവിടെ

മൃഗങ്ങളെത്ര ഭേദം

നിന്റെയീരൂപഭേദങ്ങളെൻ ഹൃദയ

താളം തകർക്കവേ

ഭ്രാന്തതയലതല്ലീവീണ്ടു

മിതുഭ്രാന്താലയമാകുമോ...?

ആശ്രാമം ഓമനക്കുട്ടൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.