പുഴ.കോം > ഗ്രാമം > കവിത > കൃതി

മാവേലി വരുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
തുളസി വേളമാനൂർ

മാവേലി നാട്‌ കാണാൻ

വരുമ്പോൾ

മാനുഷരെല്ലാരും ഒന്നുപോലെ

കള്ളവുമില്ല ചതിയുമില്ല

കള്ളന്മാർക്കാരോഗ്യം-

തീരെറയില്ല!

ഒരുവനും കാലുറയ്‌ക്കില്ല മണ്ണിൽ

പനിവന്നു പാടേ കിടപ്പിലാക്കി!

പത്രത്തിൽ കൂടുന്നു മരണസംഖ്യ!

സത്യത്തിൽ എത്രയെന്നാരറിയും?

ശാസ്ര്തം കുതിക്കുന്നു നാളിൽ നാളിൽ

ശാസ്ര്തീയമായിപ്പോയ്‌-

സംഹരിക്കാൻ!

ശത്രുക്കളിവിടെ പരോക്ഷമമായി

കൊന്നൊടുക്കുന്നു പലവിധത്തിൽ!

കണ്ണിൽ തിമിരം പിടിച്ച മട്ടിൽ

കൈകെട്ടി നിൽക്കുന്നു ശാസ്ര്തകാരൻ!

തുളസി വേളമാനൂർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.