പുഴ.കോം > ഗ്രാമം > കവിത > കൃതി

കണ്ണട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉത്തമൻ മേലടി

പൊട്ടിയ കണ്ണട ചില്ലിലൂടിന്നു ഞാൻ

നോക്കിയിരിപ്പൂ പ്രപഞ്ച സത്യങ്ങളെ

കാഴ്‌ചകൾ കാണാതിരിക്കുവാനെന്തിനീ

കണ്ണടച്ചില്ലു വെറുതെയുടച്ചൂഞ്ഞാൻ?

കണ്ണട കണ്ണിനോടൊത്തിരി ചോദ്യങ്ങൾ

ചോദിച്ചു കൊണ്ടേയിരുന്നു;

നിൻ കണ്ണിലുണ്ടായിരുന്നാർദ്ര സ്വപ്നങ്ങൾ

കവിതതൻ ചാലുകൾ, കലാപത്തുടിപ്പുകൾ;

നിനവിന്റെ കനലുകൾ,

അലറും സമുദ്രങ്ങൾ...

പ്രായമായ്‌ കണ്ണേയിനി നിനക്കെന്തിന്നു-

ഞാൻ തുണ? എന്നെ വിട്ടേയ്‌ക്കുക...

കണ്ണടയൂരിയെറിഞ്ഞപ്പോഴെൻ മിഴിയി-

ലന്ധകാരത്തിന്റെ രാവുകൾ...

കണ്ണട തോറ്റുപോയ്‌, കാണുന്ന കാഴ്‌ചകൾ

എൻ മൂന്നാം മിഴി തുറന്നപ്പോൾ.

ഉത്തമൻ മേലടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.