പുഴ.കോം > ഗ്രാമം > കവിത > കൃതി

പരിഹാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇൽയാസ്‌ പാരിപ്പളളി

എന്റെ ഹൃദയം

എന്റെതാണെന്റേതാണെന്ന്‌

രണ്ടു പെണ്ണുങ്ങൾ

സ്വന്തമായ്‌ വേറൊന്നുമില്ലാത്തവ-

നീ ഞാനാകയാൽ,

ആദ്യം നിശ്ശബ്‌ദനായ്‌.

പെട്ടെന്നവരെന്റെ ഹൃദയാവകാശികൾ

തമ്മിൽ തുടങ്ങി പൊരിഞ്ഞതല്ല്‌.

“രണ്ടായി മുറിക്കാം”-ഞ്ഞാൻവച്ച

നിർദ്ദേശം

രണ്ടാളും പെട്ടെന്ന്‌ സമ്മതിച്ചു!

തയ്യാറെടുത്തു ഞാൻ,

കത്തിയോ പക്ഷെ,

ധർമ്മം നടത്താൻ വിസമ്മതിച്ചു!

ഇൽയാസ്‌ പാരിപ്പളളി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.