പുഴ.കോം > ഗ്രാമം > കവിത > കൃതി

തിളക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രേമ ആര്‍


മറന്നു പോയ
വര്‍ഷകാലത്തിന്‍-
നെടുവീര്‍പ്പുകള്‍
വീണ്ടുമെന്‍, മാനസ-
ജാലകത്തിനരികില്‍ വന്നു
മുട്ടി വിളിച്ചു.
കണ്ണിമ ചിമ്മാതെ , നോക്കി
യിരിപ്പാണിപ്പോഴും
മറവിയുടെ മറ
നീക്കിയത് പുറത്തു
വരുന്നതെപ്പോഴാണെന്ന്
കാത്തിരുന്ന്, കാത്തിരുന്ന്
അവസാനമത് വന്നു
തൊട്ടടുത്ത് വന്ന്,
തൊട്ടുനോക്കിയപ്പോഴല്ലേ
അറിഞ്ഞത്
അതിനിപ്പോഴും പത്തരമാറ്റ്
തിളക്കമാണെന്ന്
മറക്കാത്ത ലക്ഷ്യബോധത്തിന്റെ
തിളക്കം.

പ്രേമ ആര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.