പുഴ.കോം > ഗ്രാമം > കവിത > കൃതി

വഴക്കം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എന്‍.വി. പുഷ്പരാജന്‍

മുറ്റത്തുവീണു വാടിക്കിടക്കുന്ന
അന്തിയിലേക്ക്
പഴയൊരോര്‍മ പടികയറി വരുന്നു.
പ്രതീക്ഷയിലേക്കു തിളച്ചുതൂവിയ
ഒരു യൗവനം
കാലുറയൊന്നുമില്ലാതെ ഇറങ്ങിപ്പോയത്
ഈ വഴിയിലൂടെയാണ്.
മുഖം മിനുക്കി, പൗഡറിട്ട്
വെളുക്കെച്ചിരിച്ചു നില്‍ക്കുന്ന
പുതില കവലകളില്‍
മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെ
മുടന്തുണ്ടിപ്പോഴും
കാലുതേഞ്ഞുപോയ
പഴയ ചില കാത്തുനില്‍പ്പുകള്‍

എന്‍.വി. പുഷ്പരാജന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.