കാരണം കാര്യം തന്നെ
കാര്യ കാരണം തന്നെ
കാലത്തിൻ കാപാലികൻ
കാണിക്കും മായാജാലം
കാര്യകാരണങ്ങളെ
വെവ്വേറെ കാണുന്നവൻ
കാര്യകാരണങ്ങളുടെ
കാരണം കണ്ടിട്ടില്ല
കാരണങ്ങളെ തന്റെ
കൈകളിൽ ഒതുക്കാത്തോൻ
കാരണം കാണും മുൻപേ
കാലന്റെ കയ്യിൽ പെടും
കാരണം താൻ ഇക്കാണും
നാനാത്വ കാര്യം തന്നെ
കാണാനോ കണ്ണില്ലല്ലോ
രണ്ടു പുണ്ണല്ലേയുള്ളു.
|