ഒടുങ്ങാത്ത വ്യഗ്രതകള്‍ സൂര്യന്റെ അവസാന തുള്ളിയും കുടിച്ചു വറ്റിക്കുമ്പോള്‍ കടലിന്റെ കാമം നിലനില്‍പ്പിന്റെ വേരുകള്‍ പിഴുതെറിയുമ്പോള്‍ എന്റെ നിലവിളി നീണ്ട വാള്ത്തലപ്പായി നിന്റെ ഉള്ളു തുളച്ചിരുന്നെങ്കില് ഭൂമിയില്‍ വസന്തങ്ങളില്ലാതാക്കാന് നമുക്കവകാശമില്ല