നീയെനിക്ക്
നൊമ്പരങ്ങൾ തന്നപ്പോഴും
ഞാനതിൽ സ്നേഹം കണ്ടെത്തി
നിന്നിലലിയാനേ ശ്രമിച്ചുളളൂ.
സ്നേഹഗീതങ്ങൾ മീട്ടിയപ്പോൾ
നീ തന്ത്രികളറുത്തു മുറിച്ചു
മധു ചഷകമായെത്തിയപ്പോൾ
കാൽ വിരലാൽ തോണ്ടിമറിച്ചു
നീയെന്തുപദ്രവം നടത്തിയാലും
ഞാനൊരു പടികൂടിനിന്നെ
സ്നേഹിക്കുകയേയുളളൂ
ഒരിക്കൽ നിനക്ക് മനസ്സലിവുണ്ടാകും
ഉപദ്രവനിമിഷങ്ങളന്ന്
തീരാവേദനയായി മാറും
സ്നേഹം കണ്ടെത്താതിരുന്നതിൽ
കുറ്റബോധത്താൽ തലകുമ്പിടും
നൊമ്പരങ്ങൾ തീമഴയായ് പെയ്തിറങ്ങുമ്പോൾ
തിരുസന്നിധിയിൽ തൊഴുതുകേണാലുമിനിയും
കിട്ടില്ലീ നഷ്ടദിനങ്ങൾ
ഇനിയുളള നിമിഷത്തിലും
കറയേൽക്കാത്ത നിന്റെ സ്നേഹത്തിന്
ദാഹാർത്തതയിൽ....