പുഴ.കോം > ഗ്രാമം > കവിത > കൃതി

രസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വിശ്വം മണലൂർ

കവിത

വെറുതെ രസത്തിനായ്‌

ചവച്ചു തുമ്പുവാ-

നെനിക്കുവേണം നിൻ

വാരിയെല്ലുകൾ.

തിളച്ച രുധിരത്തിൽ

മസ്‌തിഷ്‌ക്കമിട്ടു വേവി-

ച്ചെനിക്കു സേവിക്കാൻ

സൂപ്പുതീർക്കണം.

ചുടുരക്തത്താൽ നീന്തൽ

കുളമൊന്നൊരുക്കണം; മതി

മറന്നെനിക്കു നീന്തി

നീരാടി തിമർക്കുവാൻ.

നിൻ കരൾ പിഴുതിഷ്‌ടിക പാകി

പണിതുയർത്തണം

മണിമന്ദിരം; പളളികൊളളാ-

നപ്‌സര കന്യകൾ കൂട്ടിനായ്‌.

നിന്റെ കുടൽമാല ഗളത്തിലണി-

ഞ്ഞെനിക്കുറഞ്ഞു തുളളണം

ശിവതാണ്‌ഡവം, ഞെട്ടി

വിറകൊളളട്ടെയേഴുലോകവും.


വിശ്വം മണലൂർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.