പുഴ.കോം > ഗ്രാമം > കവിത > കൃതി

യാത്ര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുനീർ അഗ്രഗാമി

കവിത

വഴികളുടെ ഓർമ്മ

വിടാതെ പിടികൂടുന്ന

സ്വപ്‌നങ്ങളിലാണ്‌

നാം യാത്ര പോകുന്നത്‌.

സ്വർഗ്ഗത്തിൽ നിന്ന്‌

നരകത്തിലേക്കും

ആഗ്രഹങ്ങളിൽ നിന്ന്‌

അനർത്ഥങ്ങളിലേക്കും

കനം തൂങ്ങിയ ഭാണ്‌ഡക്കെട്ടഴിച്ച്‌

ഇടയ്‌ക്ക്‌ വേദനയുടെ സത്രത്തിൽ

തങ്ങേണ്ടിവരുമ്പോൾ

അറിയാതെ

പ്രണയത്തിലേക്കും

********

പ്രണയം

വേദനയിൽ നിന്നും

വേർതിരിച്ചെടുത്ത ഒരു വീഞ്ഞ്‌

ഒടുവിൽ

ചുണ്ടുകളെഴുതിവച്ചതിങ്ങനെ


മുനീർ അഗ്രഗാമി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.