കവിത
ചില്ലയിൽ
മുല്ല പടരും പോലെ
ചിന്തയിൽ
വസന്തം വിരിയും പോലെ
തുമ്പയിൽ
തുമ്പിവന്നെത്തും പോലെ
ധരിത്രിയിൽ
രാത്രി വന്നെത്തും പോലെ
പുഴയിൽ
പുതുമഴയുതിരും പോലെ
ദേവീ
ദിവ്യമനോഹരീ
മുന്നിൽ
നീ വന്നണയും നേരം
കവിയും
കവിത കുറിച്ചീടുന്നു.
ജിനചന്ദ്രൻ ചോമ്പാല