പ്രിയ സഖീ നിന്റെ
മിഴിയിണകൾ
മൊഴിഞ്ഞിടുന്നത്
പ്രണയമോ
പ്രണയ നൊമ്പരം
പകർന്നു നീ, നിന്റെ
ഹൃദയ നൊമ്പരം
പകരുമോ
മധുരമാം നിന്റെ
ഹൃദയനൊമ്പരം
മധുരമായെന്നിൽ
വിടരുമോ
വിടർന്നിടുമ്പോഴും
വിരുന്നുവന്നിടും
മധുപനായി ഞാൻ
മധു നുകർന്നിടാൻ
മധുരമാം മധു
നുകർന്നു ഞാൻ നിന്റെ
അധരം തന്നിലായ്
പകർന്നിടാം.
|